തിരുവനന്തപുരം: നവകേരള സദസ്സിന് അന്ത്യകൂദാശ നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന അവര്‍ക്കുതന്നെ ചേരുന്നതാണെന്ന് പരിഹസിച്ച് മന്ത്രി വി.എന്‍ വാസവന്. ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാര്‍ട്ടി അവസാനിക്കാന്‍ പോകുന്നുവെന്നും വാസവന് വിമര്‍ശിച്ചു. ഇരമ്പിയാര്‍ക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോള്‍ യഥാര്‍ഥത്തില്‍ സായാഹ്നങ്ങളില്‍ ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളില്‍ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറോ പേരേ വെച്ചിട്ട് ഇരമ്പിയാര്‍ത്തുവരുന്ന ജനസമൂഹത്തെ അവര്‍ നേരിടുമെന്നാണ് പറയുന്നത്. നവകേരള സദസ്സ് വിജയിച്ചുകഴിഞ്ഞപ്പോള്‍ അതിനെതിരായി മാധ്യമങ്ങള്‍ വഴി കലാപമുണ്ടാക്കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി ഏതെങ്കിലും തരത്തില്‍ കലാപം ഉണ്ടാക്കാനോ ജനങ്ങളെ സ്വാധീനിക്കാനോ 10 പേരെ കൂട്ടി ഒരു പരിപാടി നടത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞോ എന്നും അവര്‍ എന്തിനാണ് ഇപ്പോള്‍ ഈ ബഹളമുണ്ടാക്കുന്നതെന്നും വാസവന് ചോദിച്ചു.
Trending
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി