
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലെ റിഫ നടപ്പാതയുടെ വികസന പുരോഗതി മുനിസിപ്പാലിറ്റീസ്- കൃഷി കാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പരിശോധിച്ചു.
മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല ഇബ്രാഹിം അബ്ദുല്‍ ലത്തീഫ്, സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ അബ്ദുറഹ്മാന് അല്‍ ബുഅനൈന്‍, കൗണ്‍സില്‍ അംഗം അലി അബ്ദുല്‍ ഹമീദ് അല്‍ ഷെയ്ഖ് എന്നിവരോടൊപ്പമണ് അദ്ദേഹം വികസന പ്രവൃത്തിയുടെ പുരോഗതി പരിശോധിച്ചത്.
പദ്ധതിയുടെ 60%ത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
36,018 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് പദ്ധതി. ഷെഡുകളുടെയും കളിസ്ഥലങ്ങളുടെയും തെരുവുവിളക്കുകളുടെയും പൊതുസൗകര്യങ്ങളുടെയും നവീകരണം, ആധുനിക ഫിറ്റ്നസ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, 400 പുതിയ മരങ്ങള്‍ നടല്‍ എന്നിവ കൂടി ഉള്പ്പെടുന്നതാണ്പദ്ധതി.
