
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിമാനത്താവളം സന്ദര്‍ശിച്ച് അവിടുത്തെ തയ്യാറെടുപ്പുകളും ആദ്യ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ പുറപ്പെടലും അവലോകനം ചെയ്തു.
ഷെഡ്യൂള്‍ ചെയ്ത സമയപരിധിക്കനുസരിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനുള്ള സംയോജിത പ്രവര്‍ത്തന സംവിധാനവും മന്ത്രി അവലോകനം ചെയ്തു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാ, സേവന സ്ഥാപനങ്ങളുടെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വരവിനും പോക്കിനും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


