മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി.
2024 മെയ് 16ന് രാജ്യത്ത് നടന്ന 33ാമത് അറബ് ഉച്ചകോടിയില്‍ ലഭിച്ച ബഹ്റൈന്റെ അധ്യക്ഷപദവിയുടെ സമാപനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ബഹ്റൈന്റെ വികസനത്തെ പിന്തുണയ്ക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ദേശീയ മാധ്യമങ്ങള്‍ വഹിച്ച നിര്‍ണായക പങ്കിനെ ഡോ. അല്‍ സയാനി പ്രശംസിച്ചു.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍, പലസ്തീന് വിഷയത്തില്‍ താന്‍ ശക്തമായി ഊന്നല്‍ നല്‍കിയതായും പലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായും അല്‍ സയാനി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനും സംഭാഷണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും ഏകീകൃത അറബ്, അന്തര്‍ദേശീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

