തൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തതായി മന്ത്രി എം.ബി. രാജേഷ്. ചാലക്കുടിയിലെ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവരെ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്പെന്റ് ചെയ്തു. കേസില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നു. കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. എക്സൈസ് ശക്തമായി ഇടപെടുന്നു, ഊര്‍ജിതമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗം യു പി ജോസഫ്, ഏരിയാ സെക്രട്ടറി കെ എസ് അശോകന്, ടി പി ജോണി, കെ പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആറ് മാസത്തോളമായി അടഞ്ഞുകിടന്ന ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു. വ്യാജ ലഹരി കേസിൽ അന്യായ തടങ്കലിൽ 72 ദിവസം കിടന്ന ഷീല സണ്ണിയുടെ ബ്യൂട്ടി പാർലർ ആറ് മാസത്തോള്ളമായി പുട്ടിയിട്ടിരിക്കുകയായിരുന്നു. ഷീ സ്റ്റൈൽ എന്ന പഴയ പേര് തന്നെയാണ് പുതിയ കടയ്ക്കും ഷീല നൽകിയിരിക്കുന്ന പേര്. മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ബ്യുട്ടി പാർലർ വീണ്ടും തുറക്കാൻ ഷീലയ്ക്ക് സഹായം നൽകിയത്. ലഹരി കേസിൽ അറസ്റ്റിലായതോടെ കടമുറി ഒഴിയാൻ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതൽ സൌകര്യങ്ങളുള്ള മറ്റൊരു മുറി ബ്യുട്ടി പാർലറിനായി നൽകിയത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫാണ് ബ്യുട്ടി പാർലർ ഉദ്ഘാടനം ചെയ്യതത്.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു