തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിനാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എൻ.ഐ .എ യും അന്വേഷണം നടത്തും. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. അഞ്ചു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.


