
കൊല്ലം: കടയ്ക്കൽ ഫെസ്റ്റിനോടെനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച മന്ത്രിയോടൊപ്പം ഒരോണം പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് എല്ലാ മലയാളികൾക്കും മന്ത്രി ചിഞ്ചു റാണി ഓണാശംസകൾ നേർന്നത്.
ചടയമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചയത്തുകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് കടയ്ക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു.

ഇത് പോലുള്ള കൂടിച്ചേരലുകൾ നാടിന് ആവശ്യമാണെന്നും കടയ്ക്കൽ ഫെസ്റ്റിൽ ഒരു മന്ത്രിയെന്നതിലുപരി ഒരു സാധാരണക്കാരിയായിട്ടാണ് പങ്കെടുത്തതെന്നും മന്ത്രി പറഞ്ഞു.
