
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി.
ചരിത്രപരമായ ബഹ്റൈന്‍-ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
