തിരുവനന്തപുരം : മിൽമ മലപ്പുറത്ത് സ്ഥാപിക്കുന്ന പാൽപ്പൊടി ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിളിച്ചു ചേർത്ത യോഗത്തിൽ പ്ലാന്റ് നിർമ്മാണം സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തി.
മലപ്പുറം ജില്ലയിൽ സംസ്ഥാന സർക്കാരിന്റെയും മലബാർ മേഖലാ ക്ഷീര സഹകരണ യൂണിയന്റെയും ഫണ്ട് ഉപയോഗിച്ചാണ് പാൽ പൊടി നിർമ്മാണ ഫാക്ടറി തുടങ്ങുന്നത്. സാങ്കേതിക നടപടി കൾ പൂർത്തിയായി നിർമ്മാണം ആരംഭിച്ചു.. 15 മാസത്തിനുള്ളിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്ന ഫാക്ടറി പ്രതിദിനം 10 ലക്ഷം ടൺ ഉൽപ്പാദന ശേഷി ഉള്ളതാണ്.
യോഗത്തിൽ വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ ഐഎഎസ്, മിൽമ ഫെഡറേഷൻ ചെയർമാൻ ശ്രീ. കെ. എസ്. മണി, ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ്റാവു IFS, മിൽമ മലബാർ റീജിയൻ മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.