മനാമ: ബഹ്റൈനിലെ നാഷണല്‍ ഗാര്‍ഡിന്റെ 28ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന് സൈന്യവും അല്‍ ബദര്‍ 9 സംയുക്ത സൈനികാഭ്യാസം നടത്തി.
നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന് സൈന്യവും തമ്മിലുള്ള സഹകരണ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള അല്‍ ബദര്‍ സൈനികാഭ്യാസ പരമ്പര നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് നടത്തുന്നത്. നേതൃത്വപരമായ കഴിവുകളും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനും സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയുമാണ് ഡ്രില്‍ ലക്ഷ്യമിടുന്നത്. ആസൂത്രണം, യുദ്ധ നടപടിക്രമങ്ങള്‍, സേനാവിന്യാസം എന്നിവയില്‍ സംയുക്ത പരിശീലനത്തിലൂടെ വൈദഗ്ധ്യ കൈമാറ്റവും നൈപുണ്യ വികസനവും ഇതുവഴി ഉണ്ടാകുന്നു.
Trending
- വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന് അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവ്
- വാര്‍ത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി
- സമ്പന്ന പൈതൃകം ആഘോഷിച്ച് മുഹറഖ് നൈറ്റ്സ് സമാപിച്ചു
- KSCA-യുടെ മന്നം ജയന്തിയും, പുതുവത്സരാഘോഷവും
- ‘ഇത് എന്റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ച് ദിവസങ്ങൾ മാത്രം’; എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ
- പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
- ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചനം നേടി