
മനാമ: ഇസ റോയല്‍ മിലിറ്ററി കോളേജും റോയല്‍ മിലിറ്ററി അക്കാദമി സാന്ഡ്ഹര്സ്റ്റും സഹകരണ കരാര്‍ ഒപ്പുവെച്ചു.
ഒപ്പുവെക്കല്‍ ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്ററുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സംബന്ധിച്ചു. സൈനിക വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തുന്നതില്‍ ഈ കരാര്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു.
രാജ്യത്തെ സേവിക്കാന്‍ ഉയര്‍ന്ന യോഗ്യതയുള്ള സൈനിക കേഡറുകളെ തയ്യാറാക്കാനുള്ള ഗുണപരമായ ഒരു കുതിച്ചുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
