
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) സ്ഥാപിതമായതിന്റെ 58-ാം വാർഷികത്തോടനുബന്ധിച്ച് മുഹറഖ് ഗവർണറേറ്റിലെ മറാസി ഗാലേറിയയിൽ സൈനിക ബാൻഡ് ആഘോഷം നടത്തി.
ബി.ഡി.എഫ്. മിലിട്ടറി ബാൻഡിന്റെ സംഗീത പ്രകടനങ്ങളും വനിതാ മിലിട്ടറി ബാൻഡിന്റെ അകമ്പടിയോടെ തത്സമയ സംഗീതവും സൈനിക മാർച്ചും പരിപാടിയിലുണ്ടായിരുന്നു. ബഹ്റൈന്റെ പൈതൃകത്തിൽനിന്നും പരമ്പരാഗത നാടോടിക്കഥകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് തിരഞ്ഞെടുത്ത ദേശീയ സംഗീത ശകലങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.


