
മനാമ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിജ്റ 1447 റബീഉല്‍ അവ്വല്‍ 12 ആയ 2025 സെപ്റ്റംബര്‍ നാലിന് ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
അന്ന് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
