അനശ്വര രാജൻ, രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ‘മൈക്ക്’ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളിലാണ് സ്ട്രീമിംഗ്.
ഒക്ടോബർ 21 മുതൽ ഈ പ്ലാറ്റ്ഫോമുകളിൽ ചിത്രം സ്ട്രീം ചെയ്യും. ജോൺ എബ്രഹാം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. പുരുഷനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിക്കുന്നത്.
ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിനു ശേഷം ആഷിഖ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ആണിത്.