കൊണ്ടോട്ടി: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Trending
- എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന് എംപി
- ബെംഗളൂരുവില്‍ കാറപകടം, നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്റെ മകനുള്‍പ്പെടെ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- മുന്‍ രഞ്ജി താരം ആര്. രഘുനാഥ് അന്തരിച്ചു
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, ഫെബ്രുവരി 21 ന് നടക്കും
- സെഞ്ചുറിയുമായി അസ്ഹറുദ്ദീന്; മുന്നൂറ് കടന്ന് കേരളം
- അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’ 28 ന് തിയേറ്ററിലെത്തും
- അനധികൃത ഞണ്ട് വേട്ട: ബഹ്റൈനിൽ 4 ബംഗ്ലാദേശികൾ പിടിയിൽ
- പയ്യോളിയിൽ എട്ടാം ക്ലാസുകാരന് വിദ്യാർത്ഥികളുടെ ക്രൂരമർദനം; കർണപുടം തകർന്നു