
കാസർകോട്: മാലോത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ച മദ്ധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സംഭവം.
മാലോം രാഘവൻ്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാനെത്തിയ വെള്ളരിക്കുണ്ട് എസ്.ഐ. അരുൺ മോഹനനാണ് ആക്രമണത്തിനിരയായത്. അരുൺ മോഹൻ രാഘവനോട് സംസാരിക്കുന്നതിനിടെ രാഘവൻ കയ്യിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രാഘവനെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
