
മനാമ: ബഹ്റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല മദ്ധ്യാഹ്ന ജോലി നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ടര മാസം നീണ്ടുനില്‍ക്കുന്ന നിരോധനം ഓഗസ്റ്റ് 31ന് അവസാനിക്കും. ഉച്ച സമയം മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. നിരോധനം ഗസറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 15 ദിവസം കുറവാണ് ഇത്തവണത്തെ നിരോധനം. കഴിഞ്ഞ വര്‍ഷം നിരോധനം സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.
കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. തൊഴില്‍ സമയം സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമകള്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.


