മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിരോധിക്കാനുള്ള മന്ത്രിതല തീരുമാനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. കഴിഞ്ഞ വര്‍ഷം രണ്ടു മാസത്തേക്കായിരുന്നു നിരോധനം. ഈ വര്‍ഷം അത് മൂന്നു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.
തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കാനും വേനല്‍ക്കാല രോഗങ്ങളില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് മൂന്നു മാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

