ന്യൂയോര്‍ക്ക്: ബോക്സിംഗ് റിംഗിലെ കരുത്തന് മൈക്ക് ടൈസണ്‍ സെപ്തംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനായി വീണ്ടും ഇടിക്കൂട്ടിലിറങ്ങുന്നു. നിലവില്‍ 54 വയസ്സുള്ള ടൈസണ്‍ 51 കാരനായ ജോണ്‍സണുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 8 റൗണ്ടുകളുള്ള മത്സരമാണ് നടക്കുന്നത്.
I. AM. BACK. #legendsonlyleague. September 12th vs @RealRoyJonesJr on #Triller and PPV #frontlinebattle @TysonLeague pic.twitter.com/eksSfdjDzK
— Mike Tyson (@MikeTyson) July 23, 2020
ടൈസണ്‍ കഴിഞ്ഞ മെയില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ബോക്സിംഗ് ലോകം വീണ്ടും ഇതിഹാസ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും ടൈസണ്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. മത്സരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക.