
മനാമ: ബഹ്റൈനില്‍ അളവുകളും തൂക്കങ്ങളും സംബന്ധിച്ച നിയമ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (27) പുറപ്പെടുവിച്ചു. ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി സഭയുടെയും അംഗീകാരത്തെത്തുടര്‍ന്നാണ് ഉത്തരവ്. 2016ലെ നിയമത്തിലെ (9) ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.
പുതുക്കിയ നിര്‍വചനങ്ങള്‍ നിര്‍ബന്ധമാക്കല്‍, ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും പുറപ്പെടുവിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍, നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജിയുടെ രൂപീകരണവും പ്രവര്‍ത്തനവും, ഔദ്യോഗിക സ്പെസിഫിക്കേഷനുകളുടെ അനധികൃത ഉപയോഗത്തിനോ വില്‍പ്പനയ്ക്കോ ഉള്ള പിഴകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടാണ് നിയമ ഭേദഗതി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.
