വാഷിങ്ടൺ: ജനുവരി ആറാം തീയതി വാഷിങ്ടൺ ഡി സി യിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിൽ വാഷിങ്ടൺ ഡി സി മെട്രോയിലെ പ്രമുഖ ഭാരതീയ -മലയാളി സമൂഹ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമാസക്തവും തികച്ചും ജനാധിപത്യവിരുദ്ധവുമായ ഈ പ്രകടനത്തിൽ കുറച്ചുപേർ മരിക്കുകയുണ്ടായി .ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ല .
ഈ ദേശീയ പതാക ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ആശയുടെയും അഭിലാഷങ്ങളുടെയും അഭിമാനത്തിന്റെയും പ്രതീകമാണ് . അനേകലക്ഷം ജനങ്ങളുടെ ജീവ ത്യാഗത്തിലൂടെ ഉയർന്നു പറക്കുന്ന ഈ പതാകയെ ഇത്തരമൊരു നികൃഷ്ടമായ പ്രവർത്തനത്തിന് ഉപയോഗിച്ചവർ ഉടൻ തന്നെ ഇന്ത്യാമഹാ രാജ്യത്തോടും എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണമെന്നും ഭാരതീയ -മലയാളി സമൂഹ അംഗങ്ങൾ അപേക്ഷിച്ചു .
മനോജ് ശ്രീനിലയം , വിപിൻ രാജ് ,അർച്ചന തമ്പി ,എറിക് വി മാത്യൂ ,വേണുഗോപാലൻ കൊക്കോടൻ ,പ്രീതി സുധ ,ശ്രീകുമാർ ഇ എൻ ,സ്മിത മേനോൻ ,സജു കുമാർ ,ജോബി സെബാസ്റ്റ്യൻ ,പ്രബീഷ് പിള്ളയ് ,ഷിബു സാമുവേൽ ,രജീഷ് മലയത് , ഷെല്ലി പ്രഭാകരൻ ,ദീപക് സോമരാജൻ ,ബേസിൽ ബേബി ,ശ്യാം മേനോൻ സാജൻ മുഹമ്മദ് ,അനീഷ് സേനം, സായ് കുര്യൻ നാരയണൻ പോറ്റി ,സീമ ശങ്കർ ,രഘു നമ്പിയത് ,അരുൺ കുമാർ ,ഷിനോ കുര്യൻ ,ദിലീന കുമാർ ,ശ്രീജിത്ത് നമ്പ്യാർ ,യൂസഫ് ഷാഹുൽ ഹമീദ് ,രാജൻ നൈനാൻ ,സിബി കുരുവിള ,രഞ്ചു ജോർജ് ,അനിൽ കെഎം ,കുട്ടി മേനോൻ ,ലതാ ധനഞ്ജയൻ , സഞ്ചു ജോർജ് എന്നിവർ പങ്കെടുത്തു.