
മനാമ: ബഹ്റൈനില്‍ എയര്‍പോര്‍ട്ട്- സീഫ് മെട്രോ റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതായി ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.
രാജ്യത്തെ നിര്‍ദിഷ്ട മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രധാനം എയര്‍പോര്‍ട്ട്- സീഫ് പാതയും ജുഫൈര്‍- ഇസ ടൗണ്‍ പാതയുമായിരിക്കുമെന്ന് പാര്‍ലമെന്റില്‍ ലുല്‍വ അലി അല്‍ റുഹൈമിയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ബഹ്റൈന്‍ കൂടുതല്‍ മികച്ച ഗതാഗത സംവിധാനങ്ങളിലേക്ക് നീങ്ങുമ്പോള്‍ യാത്രാസമയം കുറയ്ക്കുകയും ജനങ്ങളുടെ ദൈനംദിന യാത്ര എളുപ്പമാക്കുകയും കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.


