കോട്ടയം: മോഷണം ആരോപിച്ച് വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ. കോട്ടയം കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം പി ജോയിയെയാണ് (65) എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ജോയിയെ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ രാവിലെ ഒൻപതരയോടെ ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിയായ വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. തന്റെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാൻഡിനുള്ളിൽവച്ച് ജോയ് വീട്ടമ്മയുടെ മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ ഫോൺ മോഷ്ടിച്ചതായി ജോയ് പറഞ്ഞു. തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ പരസ്പരം മാറിയതാണെന്ന് കണ്ടെത്തി.ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനുശേഷം പണം നൽകുന്നതിനിടയിൽ വീട്ടമ്മ സ്വന്തം ഫോൺ മേശപ്പുറത്ത് വയ്ക്കുകയും മടങ്ങുന്നതിനിടെ തിരക്കിനിടയിൽ ജോയിയുടെ ഫോൺ മാറിയെടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ കടയിൽ നിന്ന് കണ്ടെത്തി. തുടർന്ന് തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയ് സമ്മതിക്കുകയും പിന്നാലെ പൊലീസിൽ പരാതി നൽകാതെ വീട്ടമ്മ മടങ്ങിപ്പോവുകയും ചെയ്തു. സംഭവത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാകാം ജോയ് വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Trending
- സുനിൽ തോമസ് റാന്നിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ബുക്ക് കവർ റിലീസ്
- ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു
- ബഹ്റൈൻ – യു.എ.ഇ ഇരട്ടനികുതി ഒഴിവാക്കുന്ന നിയമം ബഹ്റൈൻ രാജാവ് അംഗീകരിച്ചു
- ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ വകുപ്പിൻറെ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി
- ആറ്റുകാൽ പൊങ്കാലയിടാന്‍ വരുന്ന ഭക്തജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച ആഗോള വിമാനത്താവളത്തിനുള്ള എ.എസ്.ക്യു. അവാര്‍ഡ്
- ബഹ്റൈനില്‍ മാലിന്യ ഗതാഗത ലൈസന്‍സിംഗ് നിയന്ത്രണം നാളെ മുതല്‍