- തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ-അർദ്ധസർക്കാർ-തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മാസം (ഉൾപ്പെടെ) വരേയുള്ള 6 മാസത്തെ വാടക ഒഴിവാക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു.
എന്നാൽ പ്രസ്തുത പ്രഖ്യാപനത്തിന് വിരുദ്ധമായി ടി കാലയളവിലെ വാടക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യാപാരികളിൽ നിന്നും നിർബന്ധപൂർവ്വം ഈടാക്കിവരുന്നത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു, ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു എന്നിവർ പറഞ്ഞു.
പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ വ്യാപാരികൾക്കായി ആകെ പ്രഖ്യാപിച്ച ഇളവ് പോലും നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് വഞ്ചനയാണ്. സർക്കാർ പ്രഖ്യാപനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


