ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് സാങ്കേതിക തകരാർ കാരണം 59,574 യൂണിറ്റ് ജിഎൽഎസ് എസ്യുവികൾ തിരിച്ചുവിളിക്കുന്നു. മൂന്നാം നിര സീറ്റ് പ്രശ്നത്തെ തുടർന്നാണ് നടപടിയെന്ന് എച്ച്ടി ഓട്ടോ പറയുന്നു.
2018 നും 2022 നും ഇടയിലാണ് ഈ മെഴ്സിഡസ്-ബെൻസ് ജിഎൽഎസ് എസ്യുവികൾ നിർമ്മിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ജിഎൽഎസ് എസ്യുവികളുടെ സീറ്റുകളുടെ മൂന്നാം നിര തകരാറിലാണ് വരുന്നത്. അപകടമുണ്ടായാൽ സീറ്റുകൾ ലോക്ക് ചെയ്യപ്പെടില്ല. ചുരുക്കത്തിൽ, യാത്രക്കാർക്ക് വലിയ പരിക്കോ മരണമോ സംഭവിക്കുമെന്ന് ഉറപ്പാണ്.
തുടക്കത്തിൽ, കമ്പനി വടക്കേ അമേരിക്കൻ വിപണിക്കായി ഒരു തിരിച്ചുവിളിക്കൽ കാമ്പെയ്ൻ ആരംഭിച്ചു. മറ്റ് വിപണികളിലുടനീളം കൂടുതൽ ജിഎൽഎസ് മോഡലുകൾ വാഹന നിർമ്മാതാവ് തിരിച്ചുവിളിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.