
മനാമ: ബഹ്റൈനിലെ ശരത്കാല മേള 2025 ആഗോള ശ്രദ്ധയാകര്‍ഷിച്ചു. 20 രാജ്യങ്ങളില്‍നിന്നുള്ള 600 പ്രദര്‍ശകര്‍ പങ്കെടുത്തു.
22,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മേള വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവം നല്കി. നിരവധി അന്താരാഷ്ട്ര പവലിയനുകളും ബഹ്റൈന്‍ ഇന്‍ഡസ്ട്രീസ് പവലിയനുമുണ്ട്. ഭക്ഷണ പാനീയ മേഖലയും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍കൂര്‍ രജിസ്ട്രേഷനോടെ പ്രവേശനം സൗജന്യമാണ്.
