
വടകര: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് മെഹബൂബ് തെരഞ്ഞെടുക്കപ്പെട്ടത്.
പി. മോഹനന് സെക്രട്ടറി സ്ഥാനത്ത് 3 ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്.
ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സി.പി.എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ ഏറെ പ്രവര്‍ത്തനപരിചയമുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായി.
സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മെഹബൂബിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, വനിതാ സെക്രട്ടറി വേണമെന്ന ചര്‍ച്ചയും സമ്മേളനത്തില്‍ ഉയര്‍ന്നതായി അറിയുന്നു.
