കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് സംഘടിപ്പിച്ച കടയ്ക്കൽ ഫെസ്റ്റിന് സമാപനം കുറിച്ച്കൊണ്ട് കടയ്ക്കൽ ബസ്സ്റ്റാന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടന്നു.
ബസ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാർ,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ,സംഘാടക സമിതി ചീഫ് കോ ഓർഡിനേറ്റർ പി. പ്രതാപൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർ പെയർപേഴ്സൺ ജെ. നജീബത്ത് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീജ, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ വേണു കുമാരൻ നായർ, കടയിൽ സലീം, മാധുരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ, സി. ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, സി. ഡി. എസ് മെമ്പർമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളും, കുട്ടികളും തിരുവാതിര കളിയിൽ പങ്കെടുത്തു.
കടയ്ക്കൽ പഞ്ചായത്തിലെ മുന്നൂറോളം പേർ മെഗാ തിരുവാതിരയിൽ പങ്കാളികളായി.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം