
മനാമ: ബഹ്റൈനില്‍ മരുന്നുകളുടെ വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
മരുന്നു വിലകളില്‍ അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിലകള്‍ക്കനുസൃതമായി കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബദര്‍ അല്‍ തമീമി കൊണ്ടുവന്ന പ്രമേയമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. മരുന്നുകള്‍ക്ക് ന്യായവിലയും അവയുടെ വില്‍പ്പനയില്‍ സുതാര്യതയും ഉറപ്പാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. മരുന്നുവില കാരണം ഒരാളുടെയും കുടുംബ ബജറ്റിനെ താളം തെറ്റിക്കാന്‍ അനുവദിക്കരുതെന്ന് അല്‍ തമീമി പാര്‍ലമെന്റില്‍ പറഞ്ഞു.
