കൊല്ലം: അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പി
എം എം ജോസിന്റെ മകൻ ജോയൽ (20) തിരുനെൽവേലിയിൽ നദിയിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപെട്ട് മരണപെട്ടു.തിരുനെൽവേലി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥിയായിരുന്നു.കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിയ്ക്കവേ കയത്തിൽപ്പെട്ടു ദാരുണാന്ത്യം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.സംസ്കാരം പിന്നീട് .
