തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പിജി ഡോക്ടർമാർ സമരത്തിൽ. സുരക്ഷ ഒരുക്കുക, ജോലി സമയം ക്രമീകരിക്കുക, സ്റ്റൈപ്പൻഡ് വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപി ബഹിഷ്കരിച്ചുള്ള സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും എന്നാണ് മുന്നറിയിപ്പ്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്. നാല് ശതമാനം വർധന വർഷംതോറും ഉണ്ടാകുമെന്നുള്ള സർക്കാർ ഉറപ്പ് പാഴായി. സുരക്ഷ ഒരുക്കും എന്നുള്ള ഉറപ്പും നടപ്പായില്ല. 48 മുതൽ 72 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ. ഇതിൽ പ്രതിഷേധിച്ച് ആണ് പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് സമരം. സമരം 24 മണിക്കൂർ വരെയെന്നാണ് സൂചന. നാളെ രാവിലെ എട്ടുമണി വരെ. ഒപിയിലും കിടത്തി ചികിത്സ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാകില്ല. ലേബർ വാർഡ് ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
Trending
- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
- രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്..
- ടെക്സസ് മിന്നൽ പ്രളയം; മരണസംഖ്യ 50 കടന്നു
- ആശുറ: സുരക്ഷാ സന്നാഹങ്ങൾ നോർത്തേൺ ഗവർണർ പരിശോധിച്ചു
- യുദ്ധം ചെയ്യാൻ സൈന്യമില്ല, 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇസ്രയേൽ
- നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ