മനാമ: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്ക്ഫോഴ്സിലെ മൂന്ന് അംഗങ്ങൾ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ, കൊറോണ വൈറസ് (കോവിഡ് -19) മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലഫ്റ്റനന്റ് കേണൽ മനഫ് അൽ ഖഹ്താനി, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പകർച്ചവ്യാധി, ആന്തരിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടന്റ് ഡോ. ജമീല സൽമാൻ എന്നിവരാണ് വാക്സിൻ നൽകിയത്. മുൻനിര ആരോഗ്യ പ്രവർത്തകരായതിനാലാണ് വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി.


