
മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (12-2-2026) മനാമ മെഡിക്കല്‍ സെന്ററില്‍ നടക്കും.
ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ: മറിയം സാലഹ് ഫാരസ് അല്‍ദയിന്‍ മുഖ്യാഥിതിയായി എത്തുന്ന ക്യാമ്പ് വൈകീട്ട് ഏഴു മണിക്ക് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.


