മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ 07 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക് എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും. മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും അബ്ദുല്ല കുറ്റ്യാടി കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ, ഹാഷിം ഗസ്റ്റ് ആൻഡ് റിസപ്ഷൻ : മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, റാഷിദ് കോട്ടക്കൽ, ആഷിക് എരുമേലി, സി. എം. മുഹമ്മദലി, ഹാഷിം, ഷാനിബ്. ലേബർ ക്യാമ്പ്: അബ്ദുൽ ലത്തീഫ് കടമേരി. വെന്യൂ : ഫസൽ റഹ്മാൻ, ഫവാസ് അബ്ബാസ്. രജിസ്ട്രേഷൻ : റാഷിദ്, അനിൽ ആറ്റിങ്ങൽ റഫ്റഷ്മെന്റ്: ജലീൽ, അസ്ലം, അമീൻ ആറാട്ടുപുഴ എന്നിവരാണ് മറ്റംഗങ്ങൾ.
പ്രവാസി സെൻററിൽ നടന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ അനൂപ് അബ്ദുല്ല, കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ് എന്നിവർ സംസാരിച്ചു. മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതം ആശസിച്ചു. മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു
Trending
- തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു
- ‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’, ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ
- അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു
- നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു
- ‘കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്ക്കര്മാരോടുള്ള അവഗണന’ ; കെ. സുധാകരന്
- അനുമതിയില്ലാതെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു: ആനയെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
- പ്ലാസ്റ്റിക് പാത്രത്തില് കഞ്ചാവ് നട്ട് വളര്ത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയില്