മനാമ: ബഹ്റൈനിലെ മുഹറഖിലെ ഏറെ ചരിത്രപ്രാധാന്യമുള്ള രണ്ടു പൗരാണിക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി തുടങ്ങി. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് സംരക്ഷണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
റോഡ് 621, ബ്ലോക്ക് 206ലുള്ള ആദ്യകെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൗരാണിക വാസ്തുവിദ്യാ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തും. റോഡ് 310, ബ്ലോക്ക് 203ലെ രണ്ടാമത്തെ കെട്ടിടം പൊളിച്ചുപണിയാന്‍ ഉടമ അനുമതി തേടിയിട്ടുണ്ട്. ഈ കെട്ടിടം പൗരാണിക രൂപഘടന നിലനിര്‍ത്തിക്കൊണ്ട് പൊളിച്ചുപണിയാനാണ് സാധ്യത.
സംരക്ഷണ പ്രവൃത്തികള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ മന്ത്രി വഈല്‍ മുബാറക്കിന് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ കത്തെഴുതിയിട്ടുണ്ട്. സംരക്ഷണ പ്രവൃത്തിയുമായി സഹകരിക്കുന്നതിനു വേണ്ടി മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രാദേശിക പോലീസ്, മുനിസിപ്പല്‍ കൗണ്‍സില്‍, ഗവര്‍ണറുടെ ഓഫീസ്, ബി.എ.സി.എ, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്കി.
Trending
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
- പണം വെട്ടിപ്പ്: അക്കൗണ്ടന്റിന്റെ തടവുശിക്ഷ ശരിവെച്ചു
- അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന് യോഗം ചേര്‍ന്നു
- വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം: ബഹ്റൈനില്‍ മൂന്നു വിദേശികള്‍ക്ക് തടവുശിക്ഷ
- തെലങ്കാനയിലെ വാഹനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ടിന് തംകീന്റെ പിന്തുണ

