കൽപറ്റ:ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി. മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി എസ്.ഐ സി രാംകുമാറും സംഘവും ടൗണില്‍ നടത്തിയ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 18.38 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വിഎം സുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ത്തൊടി സി.ആര്. അമല്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു. മൈസുരുവില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മൈസുരുവില്‍ നിന്നും അമല്‍ മയക്കുമരുന്ന് വാങ്ങിനല്‍കിയ ശേഷം സുഹൈലിനെ കാറില്‍ പറഞ്ഞുവിടുകയായിരുന്നുവെന്ന സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറിന് പിറകെ ബസ്സില്‍ വരികയായിരുന്ന അമലിനെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. മയക്കുമരുന്നും അത് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ സബിത, എസ്.സി.പി.ഒമാരായ സുമേഷ്, പ്രവീണ്‍, ശിവദാസ്, സാദിഖ്, ചന്ദ്രന് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Trending
- റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
- പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി.
- ‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍
- പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്കി സമസ്ത
- പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്
- ബഹ്റൈനിലെ സ്കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ആരംഭിച്ചു
- ആദ്യമായി വീട്ടില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരര്‍ക്ക് വൈദ്യുതി നിരക്ക് കുറച്ചു
- ഇന്ത്യന്‍ എംബസിയിലെ സൈനിക പ്രതിനിധി ബഹ്റൈന്‍ പ്രതിരോധ സേനാ മേധാവിയെ സന്ദര്‍ശിച്ചു


