
ശാസ്താംകോട്ട: ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന എം.ഡി.എം.എ. യുമായി യുവാവ് അറസ്റ്റിൽ. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളത്തുങ്കരവീട്ടില്‍ റിന്സണ് ആര്.എഡിസനാണ് പിടിയിലായത്.ചില്ലറവില്പനയ്ക്കായി കൊണ്ടുവന്ന11 ഗ്രാം എം.ഡി.എം.എ. യും 80,000 രൂപയും മൊബൈല്‍ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്കൂട്ടറില്‍ വന്ന ഇയാള്‍ പിടിയിലായത്.രണ്ടുദിവസംമുമ്പ് കുണ്ടറയില്‍ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കള്‍ പിടിയിലായിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിന്‍സന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. എം.ഡി.എം.എ. യുടെ പ്രധാന ചില്ലറവില്‍പ്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ്കുമാര്‍, എസ്.ഐ. പ്രദീപ്കുമാര്‍, ജി.എസ്.ഐ. ബിന്ദുലാല്‍, ഡാന്‍സാഫ് എസ്.ഐ. ജ്യോതിഷ് ചെറുവത്തൂര്‍, എ.എസ്.ഐ. രാധാകൃഷ്ണന്, സി.പി.ഒ. മാരായ സാജു, വിപിന്‍ ക്ലീറ്റസ്, ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

