തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം.
ഈ മാസം 29 മുതൽ നവംബർ 4ന് വൈകുന്നേരം 4 മണി വരെ കോളേജിൽ ഹാജരാകാൻ സമയമുണ്ട്. അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത എല്ലാ വിദ്യാർത്ഥികളുടെയും അലോട്ട്മെന്റ് റദ്ദാക്കുമെന്നും അതത് സ്ട്രീമിലെ ഹയർ ഓപ്ഷനുകൾ റദ്ദാക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.