ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ പ്രവാസികൾക്കിടയിലും, സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കിടയിലും കേരള സർക്കാരുമായി സഹകരിച്ചു നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും മാതൃകാപരവുമാണെന്നു കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു.
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച കേരളത്തിലെ ഇനിയും പഠനത്തിനായി മൊബൈൽ ഫോൺ ലഭിക്കാത്തതായ വിദ്യാർഥികൾക്ക് ഫോൺ വാങ്ങി നൽകുക എന്ന ലക്ഷ്യത്തോട് സൂം ഫ്ലാറ്റ്ഫോം വഴി സംഘടിപ്പിച്ച സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കേരള സംസ്ഥാന നിയമസഭാ സ്പീക്കർ എം.ബി രാജേഷ്.
കേരളം ഇന്ന് അതിഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും കരകയറുന്നതിന്എ ല്ലാവരുടെയും സഹകരണം ആവശ്യമാണ്. പി എം എഫിന്റെ നേതാക്കൾ ഇതിനനുകൂലമായി പ്രതികരിക്കുന്നു എന്നറിയുന്നതിൽ കൃതഞ്ജത അറിയിക്കുന്നതായി സ്പീക്കർ പറഞ്ഞു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളീകളായ മുൻനിര ഗായകരായ അലീഷാ തോമസ് (വാഷിംഗ്ടൺ ഡി.സി), ജെംസൺ കുര്യാക്കോസ് (ന്യൂജേഴ്സി) , സബിത യേശുദാസ് (ന്യൂയോർക്ക്), അലക്സാണ്ടർ പാപ്പച്ചൻ (ടെക്സാസ്), ശബരിനാഥ് നായർ (ന്യൂയോർക്ക്), ആന്റണി ചേലക്കാട്ട് (ഫ്ലോറിഡ ), ഗീതു വേണുഗോപാൽ (ജോർജിയ), സ്റ്റാൻലി സാമുവേൽ (കാലിഫോർണിയ), റിയ അലക്സാണ്ടർ (ന്യൂയോർക്ക്), സൂജ ഡേവിഡ് (ടെക്സാസ്), ജിനു വിശാൽ (ന്യൂജേഴ്സി), അലോണ എം.ജോർജ് (ചിക്കാഗോ), എന്നിവരാണ് “സ്പന്ദനരാഗം” എന്ന സംഗീത പരിപാടിയിൽ ഗാനങ്ങൾ ആലപിച്ചത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴിൽ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവർ അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങൾക്കു ഊന്നൽ നൽകിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ൽ ആരംഭിച്ച ഗ്ലോബൽ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷനെന്നു ആമുഖ പ്രസംഗത്തിൽ പിഎം എഫ് അമേരിക്ക കോർഡിനേറ്റർ ഷാജി എസ്.രാമപുരം പറഞ്ഞു.
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്ററിന് നൽകികൊണ്ടാണ് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും രാമപുരം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച ആശംസാ സന്ദേശം പിഎംഎഫ് അമേരിക്ക റീജിയണൽ സെക്രട്ടറി ലാജി തോമസ് വായിക്കുകയും തുടർന്നു ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ശ്രുതി ജോൺ (ന്യൂയോർക്ക്) ആലപിച്ച അമേരിക്കയുടെ ദേശീയ ഗാനത്തോടെ തുടക്കം കുറിച്ച പ്രോഗ്രാം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ്, സിനിമ താരം ബാല, പി എം എഫ് ഗ്ലോബൽ നേതാക്കളായ ജോസ് മാത്യു പനച്ചിക്കൽ, ഡോ. ജോസ് കാനാട്ട്, എം. പി സലിം ,വർഗീസ് ജോൺ, സ്റ്റീഫൻ ജോസഫ് ,അഡ്വ.പ്രേമ മേനോൻ, ബിജു തോമസ് , ജിഷിൻ പാലത്തിങ്ങൽ ,ബേബി. ഇ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
പി എം എഫ് അമേരിക്ക റീജിയൺ കോർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തിൽ സ്പന്ദനരാഗം പ്രോഗ്രാം കൺവീനറും, സംഘടനയുടെ സെക്രട്ടറിയും, ഗായകനും കൂടി ആയ ലാജീ തോമസ് (ന്യൂയോർക്ക്), പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), ട്രഷറാർ ജീ മുണ്ടക്കൽ (കണക്ടികട്ട്), തോമസ് രജൻ, ടെക്സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ) എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ചത്.
ലിറ്റി ജോർജ് (കാനഡ), ആർ.ജെ ആശ (ലൂസിയാന) എന്നിവർ പ്രോഗ്രാമിന്റെ അവതാരകർ ആയി പ്രവർത്തിച്ചു. രണ്ടു മണിക്കൂർ നീണ്ടു നിന്ന സംഗീത പരിപാടി പ്രസിഡന്റ് പ്രൊ.ജോയ് പല്ലാട്ടുമടത്തിന്റെ നന്ദി പ്രകടനത്തോടെയും, അവതാരക ലിറ്റി ജോർജ് ആലപിച്ച ഇന്ത്യയുടെ ദേശിയ ഗാനത്തോടുകൂടിയും അവസാനിച്ചു.