മനാമ: 23 വർഷത്തെ പ്രവാസത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങുന്ന തൽഹത്ത് അബൂബക്കറിന് മയ്യഴിക്കൂട്ടായ്മ യാത്രയയപ്പ് നൽകി. ഉമ്മുൽ ഹസ്സം അൽ റീഫ് പനേഷ്യയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി റഷീദ് അദ്ധ്യക്ഷം വഹിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്തുള്ള തൽഹത്തിന്റെ ഇടപെടലുകൾ പ്രവാസജീവിതത്തിന് ശേഷവും തുടരണമെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ച താഹിർ വി.സി., റഷീദ് മാഹി, മുജീബ് മാഹി എന്നിവർ അഭ്യർത്ഥിച്ചു. നിയാസ് വി.സി, ഫുആദ് കെ.പി., സാദിഖ് കെ. എൻ., താനിഷ് തൽഹത്ത് എന്നിവർ പങ്കെടുത്തു. തൽഹത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം റിജാസ് റഷീദ് നന്ദി പ്രകാശിപ്പിച്ചു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം