കൊച്ചി: കൊച്ചിയിലെ വാട്ടര് മെട്രോ വിജയമായ സാഹചര്യത്തില് കൊല്ലത്തും വാട്ടര് മെട്രോ ഏര്പ്പെടുത്താന് തീരുമാനം. പദ്ധതി കൊല്ലത്ത് യാഥാര്ത്ഥ്യമാക്കുന്നതിനായി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര് മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. വെള്ളത്താല് ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. കൊച്ചി വാട്ടര് മെട്രോയുടെ പ്രവര്ത്തനരീതിയടക്കം മോയര് പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മില് നടന്ന കൂടിക്കാഴ്ചയില് ചര്ച്ചയായി. പരിസ്ഥിതി സൗഹാര്ദ മാതൃകയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടി കായലില് ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടര് മെട്രോയുടെ പ്രാരംഭ ചര്ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോര്പ്പറേഷന് കൗണ്സില് യോഗത്തില് ഉയര്ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തില് മണ്റോതുരുത്തിലേക്കാവും വാട്ടര് മെട്രോ സര്വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും. വാട്ടര് മെട്രോയോടൊപ്പം ടെര്മിനലുകള്, ബോട്ട് യാര്ഡുകള് എന്നിവ നിര്മിക്കുന്നതിന് ആവശ്യമായ പഠനങ്ങള് നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര് കണ്ട്രോള് സംവിധാനം തുടങ്ങിയ നൂതന സാധ്യതകള് ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉള്നാടന് ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്മേട്രോയുടെ വരവോടെ പുത്തനുണര്വാകുമെന്നാണ് പ്രതീക്ഷ.
Trending
- ഉത്രാടദിനം ബെവ്കോയില് റെക്കോര്ഡ് വില്പ്പന; രണ്ട് ദിവസം മദ്യശാലകള് തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില് ഹജ്ജ് ഓണ്ലൈന് രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന് കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില് പുതിയ അദ്ധ്യയനവര്ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള് സന്ദര്ശിച്ചു
- നിര്ണായക മത്സരത്തില് കൊല്ലം സെയ്ലേഴ്സിന് തകര്ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’