ന്യൂയോർക്ക്: ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ ഫൈനൽ മത്സരങ്ങൾ ജനുവരി 22 നു നടക്കും.മത്സരങ്ങൾ ഫ്ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും. ഫോമയുടെ അഭിമാനവും വനിതാ സമിതിയുടെ മികവുറ്റതുമായ പരിപാടിയാണ് മയൂഖം. ഫോമയുടെ വനിതാ വിഭാഗവും, ഫ്ലവർസ് ടി.വിയും ഒരുമിച്ചു നടത്തുന്ന മത്സരങ്ങൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിവിധ മേഖല മത്സരങ്ങളിൽ വിജയികളായവരാണ് അവസാന വട്ട മത്സരത്തിൽ മാറ്റുരക്കുക. വിവിധങ്ങളായ മത്സരങ്ങളാണ് അവസാന റൗണ്ടിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.അമേരിക്കയിലെ പന്ത്രണ്ട് മേഖലകളിൽ നടന്ന മേഖലാ മത്സരങ്ങൾ 2021 മാർച്ചിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം ചെയ്തത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.
സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിൽ, സാമൂഹ്യ പുരോഗതിയിൽ അനിവാര്യമായ മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള വേഷ വിധാന മത്സരങ്ങളിൽ നിന്ന് മയൂഖം വേറിട്ടു നില്കുന്നു.
സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ജീവ കാരുണ്യ പ്രവർത്തികളിലൂടെ
മാനവികതയുടെ അടയാളമായ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടർ ബിജു സക്കറിയയാണ്. ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവർത്തകർ. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഫോമാ വനിതാ വേദിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം അയിഷ