ചെന്നൈ: ഐഎസ്ആര്‍ഒയുമായി സഹകരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) തയാറാക്കിയ ‘മത്സ്യ-6000’ എന്ന പേടകത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി.എ.രാമദാസ് ഉള്‍പ്പെടെ 3 പേര് കടലില്‍ 7 മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂറോളം ചെലവഴിച്ചു മടങ്ങിയെത്തി.
രാമദാസിനെ കൂടാതെ 2 മുതിര്‍ന്ന ഗവേഷകര്‍ കൂടി പ്രത്യേക ടൈറ്റാനിയം അലോയ് ഉപയോഗിച്ചു നിര്‍മിച്ച പേടകത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന ‘സമുദ്രയാന്‍ പദ്ധതി’ക്കു കുതിപ്പേകുന്നതാണ് പുതിയ ചുവടുവയ്പ്.
കടലിനടിയിലെ അജൈവ വിഭവസ്രോതസ്സുകളുടെ പഠനം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണു സമുദ്രയാന്‍ പദ്ധതി. കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ തീരത്ത് 500 മീറ്റര്‍ ആഴത്തില്‍ പേടകം മാത്രം അയച്ചു വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.