കൊല്ലം : കൊല്ലം ജില്ലയിൽ പ്രകൃതി തന്നെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് മാറ്റിടാംപാറ.
കടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം അരകിലോമീറ്റർ മാറി ഉയരമുള്ള പാറക്കൂട്ടങ്ങളും,അതിനുള്ളിലെ വൈവിദ്ധ്യം നിറഞ്ഞ ഗുഹകളും പുൽമേടുകളും നിറഞ്ഞമനോഹരമായ പ്രദേശമാണിത്.ശക്തമായ കാറ്റാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
തെക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റപ്പാറ ആണിത്.
ഈ പാറയുടെ മുകളിൽ കയറുക എന്നത് അൽപ്പം സഹസികമായ കാര്യം തന്നെയാണ്, കയറിപ്പറ്റിയാൽ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്.സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരിടം കൂടിയാണിത്.
രണ്ട് ഘട്ടങ്ങളയാണ് പാറയുടെ കിടപ്പ്, ആദ്യത്തെ ഭാഗം വരെ എല്ലാവർക്കും കയറാം. ആദ്യഭാഗം കയറി മുകളിലെത്തുമ്പോൾ പാറയിൽ തീർത്ത മനോഹരമായ കുളം കാണാം, കുളത്തിലിറങ്ങാൻ കല്പടവുകൾ കൊത്തി വച്ചിട്ടുണ്ട്. പൂർവ്വികരുടെ കരവിരുത് ഈ കുളത്തിലും കല്പടവുകളിലും നമുക്ക് കാണാം
അവിടത്തെ കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് ഉള്ള കയറ്റം വളരെ ദുഷ്കരമാണ് ചെങ്കുത്തായി കിടക്കുന്ന പാറയിൽ കൂടി അതി സഹസികമായി തന്നെ കയറണം.
മുകളിൽ എത്തിക്കഴിഞ്ഞാൽ അവിടെ നിന്നും മനസ്സിന് കുളിരേകുന്ന കാഴ്ചകളാണ് കാണാൻ കഴിയുക. മുകളിൽ നിന്നും കടയ്ക്കൽ ടൗണിന്റെ ദൃശ്യം മനോഹരമാണ് കൂടാതെ തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ടുറിസ്റ്റ് കേന്ദ്രങ്ങളായ ജടായു പാറ, കുടുക്കത്തു പാറ, വർക്കല ബീച്ച് എന്നിവ മുകളിൽ നിന്ന് കാണാൻകഴിയും, അങ്ങ് ദൂരെ പൊന്മുടി മലയുടെ ദൃശ്യം ഏറെ മനോഹരമാണ്.
ഈ മനോഹരമായ പാറയുടെ കാഴ്ചകൾ മാത്രമല്ല ഇവിടെ കാണാൻ കഴിയുക, ചെറുതും, വലുതുമായ പാറ കൂട്ടങ്ങളും പുൽമേടുകളും മനസ്സിന് നിറവേകുന്ന കാഴ്ചകളാണ്.
പാറയിൽ നിന്നും താഴെ ഇറങ്ങിയാൽ മനോഹരങ്ങളായ കാഴ്ചകൾ പിന്നെയും ഉണ്ട്.
ചെറുതും വലുതുമായ,9 പ്രകൃതിദധ ഗുഹകളാണ് ഇവിടെ കാണാൻ കഴിയുക, ഓരോ ഗുഹക്കകത്തും കയറുമ്പോൾ പെട്ടന്ന് ശീതീകരിച്ച മുറിക്കുള്ളിൽ ഉള്ളതുപോലുള്ള അനുഭവമാണ്, ഒന്നിലധികം പാറകൾ ചേർന്നാണ് ഓരോ ഗുഹകളും ഓരോന്നും വ്യത്യസ്ഥ കാഴ്ചകൾ സമ്മാനിക്കുന്നു.
വ്യത്യസ്ത ഇനത്തിൽ പെട്ട വനരൻമാരെ നമുക്കിവിടെ കാണാൻ കഴിയും
സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന സഹസിക വിനോദ സഞ്ചാര മേഖലയായി മാറാൻ കഴിയുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടുണ്ട്
മാത്രവുമല്ല തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ ജടായു പാറ, കുടുക്കത്തുപാറ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് ഒരു ടുറിസം പാക്കേജ് നടപ്പിലാക്കാൻ കഴിഞ്ഞാൽ കടയ്ക്കൽ നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും.
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേക്ക് കൊടുക്കുകയും വകുപ്പിന്റെ നിർദേശം അനുസരിച്ച് റവന്യു വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. നിലവിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പദ്ധതി നടപ്പിലാക്കാൻ വേണ്ടുന്ന പ്രാരംഭ നടപടികൾ കൈക്കൊള്ളുകയും, അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോകുകയുമാണ്
കടയ്ക്കൽ പഞ്ചായത്തിലെ ഏറെ ജനശ്രദ്ധ ആകർഷിക്കുന്ന മാറ്റിടാംപാറ, വിപ്ലവ സ്മാരകം, കടയ്ക്കൽ ദേവിക്ഷേത്രകുളം, തുടങ്ങിയവ കൂട്ടി ഇണക്കിക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി
ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസുമായുള്ള കൂടി കാഴ്ച്ചയിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ സമർപ്പിക്കുകയുണ്ടായി.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം