
മനാമ: ബഹ്റൈനില്‍ പ്രസവാവധി നീട്ടാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമനിര്‍മ്മാണ, നിയമകാര്യ സമിതിയുടെ പരിഗണനയ്ക്കു വിടും.
അലി അല്‍ നുഐമി എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. നിലവില്‍ 60 ദിവസം ശമ്പളത്തോടുകൂടിയ അവധിയാണ് നല്‍കുന്നത്. പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് 15 ദിവസം മുമ്പ് മുതല്‍ അവധിയെടുക്കാന്‍ അനുമതിയുണ്ട്. പ്രസവം കഴിഞ്ഞാല്‍ കുട്ടിക്ക് രണ്ടു വയസാകുന്നതുവരെ അവരെ പരിചരിക്കാന്‍ അമ്മമാര്‍ക്ക് ദിവസവും രണ്ടു മണിക്കൂര്‍ ശമ്പളത്തോടുകൂടിയ ജോലിയിളവും ലഭിക്കും. കൂടാതെ ആറു വയസിന് താഴെയുള്ള കുട്ടിയെ പരിചരിക്കാന്‍ രണ്ടു വര്‍ഷംവരെ ശമ്പളമില്ലാത്ത അവധിയെടുക്കാനും അനുമതിയുണ്ട്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ അവധി അനുവദിക്കുന്നതടക്കമുള്ളതാണ് നിയമ ഭേദഗതി നിര്‍ദേശം.


