മനാമ: മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം, മാസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സാധന ദിനമായും സേവന ദിനമായും ആഘോഷിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അമ്മയുടെ ജന്മദിനം അവരവരുടെ വീടുകളിൽ പ്രാർത്ഥനയോടെ നടന്നു. അതോടൊപ്പം സൽമാബാദിലെ തൊഴിൽ സ്ഥലത്ത് 200 ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും പഴം, വെള്ളം, ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
മാതാ അമൃതാന്ദമയി സേവാസമിതി ബഹ്റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. കൃഷ്ണകുമാർ, ഡോ. മനോജ്, സതീഷ്, പവിത്രൻ നീലേശ്വരം, ശരത് കുമാർ, സുനിൽകുമാർ, സന്തോഷ്, ജയൻ, സുനീഷ്, ഷിജു എന്നിവർ പങ്കെടുത്തു.