നവാബ്ഷാ: പാകിസ്ഥാനിലെ നവാബ്ഷായിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 30ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പൊലീസ് വക്താവ് അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കറാച്ചിയിൽ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്സ്പ്രസിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. കറാച്ചിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെ വച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളില്‍ യാത്രക്കാർ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയർത്തിയത്. അപകടത്തെ തുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ട്രെയിന്‍ അമിത വേഗത്തില്‍ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയില്‍വേ മന്ത്രി സാദ് റഫീഖ് വിശദമാക്കി.
Trending
- ‘അപമാനം നേരിടാത്തവര്‍ക്ക് അത് മനസിലാകില്ല’; പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു എന്ന് ഹൈക്കോടതി
- വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ; ജെയിംസ് കൂടൽ
- കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
- അൽ ഫുർഖാൻ പഠന ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടറേറ്റ് വേനൽക്കാല അവബോധ കാമ്പയിൻ നടത്തി
- കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം വിളിച്ച് സോണിയ, തരൂർ പങ്കെടുക്കാനിടയില്ല, വിദേശ പര്യടനം കഴിഞ്ഞെത്തുക 15 ന് ശേഷം
- 2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു