
മനാമ: ബഹ്റൈനിലുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകളുമായി അഫിലിയേറ്റ് ചെയ്ത 40 പള്ളികള്‍ തുറക്കാനും പുനഃസ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം ദാര്‍ കുലൈബിലെ അല്‍ മുന്‍തദാര്‍ പള്ളിയുടെയും ഹമദ് ടൗണിലെ സയ്യിദ സൈനബ് പള്ളിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് സാലിഹ് അല്‍ സാലിഹ് അറിയിച്ചു.
ആരാധനാലയങ്ങളുടെ വികസനം, പരിപാലനം, പുനരുദ്ധാരണം എന്നിവയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയെയും കിരീടാവകാശിയുടെ തുടര്‍നടപടികളെയും അല്‍ സാലിഹ് അഭിനന്ദിച്ചു.
