മേരിലാന്‍ഡ്: മേരിലാന്‍ഡ് വിക്കോമിക്കൊ കൗണ്ടി ഷെറിഫ് ഓഫിസ് ഡെപ്യൂട്ടി ഗ്ലെന്‍ ഹില്ലാര്‍ഡ് കുറ്റവാളിയെ പിന്തുടരുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. ഇരുപതുവയസ്സുള്ള ഓസ്റ്റിന്‍ ഡേവിഡ്സണ് എന്ന കുറ്റവാളിയാണ് ഞായറാഴ്ച പൊലീസ് ഓഫിസറെ വെടിവച്ചു കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഓസ്റ്റിന്‍.
ഞായറാഴ്ച വൈകിട്ട് പ്രതി അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് ഓഫിസര്‍ എത്തിയത്. പൊലീസിനെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഓസ്റ്റിനെ കണ്ടെത്താന്‍ 12 പൊലീസ് ഓഫിസര്‍മാര്‍ നടത്തിയ അന്വേഷണം ഫലപ്രദമായി.
ഹില്ലാര്ഡിന് മൂന്നു മക്കളുണ്ട്. സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ വികോമിക്കൊ കൗണ്ടി ജീവനക്കാര്‍ അനുശോചനം അറിയിച്ചു.
