
മനാമ: ബഹ്റൈനില്‍ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കാനും സമുദ്രയാനം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്കോ എനര്‍ജീസുമായി സഹകരിച്ച് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് സമുദ്ര അവബോധ കാമ്പയിന് നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലെ നിരവധി സമുദ്ര മേഖലകളില്‍ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സര്‍വേ പദ്ധതിയുടെ ഭാഗമായാണിത്. പ്രവര്‍ത്തന മേഖലകളിലെ സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും സമുദ്രയാന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, കടല്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ അവബോധം വളര്‍ത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക, അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കുക എന്നിവയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം.


